റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ ജില്ലയിൽ 951 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു

November 7, 2020 - 2:57 pm

തൃശൂർ: ജില്ലയിൽ 951 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു.1042 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9668 ആണ്. തൃശൂർ സ്വദേശികളായ 96 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 44,968 ആണ്. 34,953 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ വെള്ളിയാഴ്ച (06/11/2020) സമ്പർക്കം വഴി 940 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 4 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിനു മുകളിൽ 67 പുരുഷൻമാരും 67 സ്ത്രീകളും പത്ത് വയസിനു താഴെ 39 ആൺകുട്ടികളും 49 പെൺകുട്ടികളുമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *