റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീഹാർ വോട്ടെടുപ്പ് പൂർത്തിയായി, മഹാസഖ്യം മുന്നിലെത്തുമെന്ന് എക്സിറ്റ് പോളുകൾ

November 8, 2020 - 9:42 am

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പോളിംഗും അവസാനിച്ചു. പോളിംഗ് പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും മഹാസഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.

മഹാസഖ്യത്തിന് 108 മുതല്‍ 131 സീറ്റ് വരെ ലഭിക്കാം എന്നാണ് എബിപി എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 104 മുതല്‍ 108 വരെ സീറ്റ് ലഭിക്കും.

ബീഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വരുമെന്നാണ് റിപ്പബ്ലിക്ക് ടിവി എക്‌സിറ്റ് പോള്‍ ഫലം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന മഹാസഖ്യം 118-138 സീറ്റ് വരെ നേടാം എന്നാണ് ഫലം.

എന്‍ഡിഎക്ക് 91-117 വരെ മാത്രമേ നേടാന്‍ കഴിയൂ എന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. എല്‍ജെപിക്ക് 5-8 വരെ സീറ്റുകള്‍ നേടും.

ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേയിലും മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 120 സീറ്റ് നേടുമെന്നാണ് ഫലം. എന്‍ഡിഎയ്ക്ക് 116 സീറ്റ് ലഭിക്കുമെന്നാണ് ഈ സര്‍വ്വേ പറയുന്നത്.

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ജെപി ഒരു സീറ്റ് നേടും. മറ്റുള്ളവര്‍ ആറ് സീറ്റ് നേടുമെന്നാണ് ഫലം.

അതേ സമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നിലെത്തുമെന്നാണ് ഇന്ത്യ ടിവി എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *