റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പുനടത്തിയ ആള്‍ പോലീസ്‌ പിടിയിലായി

November 9, 2020 - 2:55 pm

പാറശാല: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി പതിനായിരങ്ങള്‍ കവര്‍ന്ന ആളെ പാറശാല പോലീസ്‌ പിടികൂടി. തമിഴ്‌നാട്‌ കളിയല്‍ സ്വദേശി സെയ്‌ത്‌ ആണ്‌ പിടിയിലായത്‌. സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ മറ്റുകാര്‍ഡുകളില്‍ വ്യാജമായി ഒട്ടിക്കും. 5000രൂപ വരെയുളള സമ്മാന തുകകള്‍ ഏജന്റുമാര്‍ നേരിട്ട്‌ നല്‍കും. അത്തരം ടിക്കറ്റുകളിലാണ്‌ തട്ടിപ്പുനടത്തുന്നത്‌.

തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശങ്ങളായ പാറശാല വെളളറട, കാരക്കോണം പനച്ചമൂട്‌ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇയാള്‍ തട്ടിപ്പ്‌ നടത്തിയിരുന്നത്‌. 20 ലേറെ പേരുടെ പണം ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്‌. ലോട്ടറി ടിക്കറ്റുകളില്‍ തിരിമറി നടത്തി പണം തട്ടുന്ന നിരവധി സംഭവങ്ങളാണ്‌അടുത്ത കാലത്ത്‌ റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ളത്‌. തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്ന്‌ ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്‌ത്‌ നോക്കി മാത്രമേ വ്യാപാരികള്‍ പലരും തുക നല്‍കാറുള്ളു. 6 മാസം മുമ്പ്‌ ഉദിയന്‍കുളങ്ങരയില്‍ ഏജന്‍സിയെ പറ്റിച്ച്‌ കാശ്‌ തട്ടിയ കേസിലും സെയ്‌ത്‌ പ്രതിയാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *