റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാർ കേസ്,മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ

November 10, 2020 - 5:29 pm

പാലക്കാട്: വാളയാര്‍ കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തുകയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി എ.കെ ബാലന്‍. മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്നും മന്ത്രി പറഞ്ഞു.

പിന്നെ എന്തിനാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്നാണ് താന്‍ ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.

മാതാപിതാക്കൾക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറയാം. പക്ഷേ ജാഥയായി വന്ന് സമരത്തിന്റെ രീതി ആവശ്യമില്ലായിരുന്നു എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

രാഷ്ടീയ പ്രചരണത്തിന്റെ ഭാഗമായി കുടുംബം സമ്മര്‍ദങ്ങള്‍ക്ക്. വഴങ്ങുകയാണ് എന്നും മന്ത്രി ആരോപിച്ചു . മാതാപിതാക്കളുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും ഏ.കെ.ബാലൻ വിശദമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *