റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മർദ്ദിക്കുന്നതിനിടെ ബോധം കെട്ട് വീണ ഭാര്യ മരിച്ചെന്ന് കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

November 10, 2020 - 5:36 pm

മലപ്പുറം: മർദ്ദിക്കുന്നതിനിടെ ബോധം കെട്ട് വീണ ഭാര്യ മരിച്ചെന്ന് കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് 10-11-2020 പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

കുട‌ുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ ഷോബിയെ താേമസ് കുട്ടി മർദ്ദിച്ചു. അടിയേറ്റ ഷോബി ബോധംകെട്ടുവീണു. കുലുക്കി വിളിച്ചിട്ടും ഭാര്യ എഴുന്നേല്‍ക്കുന്നില്ലെന്ന് കണ്ടതോടെ മരിച്ചെന്നുറപ്പിച്ച് തോമസ് കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

ഷോബി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എടക്കര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *