റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2020 ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് കോവിഡ് വാക്സിൻ എത്തിക്കാനായേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

November 14, 2020 - 11:05 am

ന്യൂഡൽഹി: 2020 ഡിസംബര്‍ മാസത്തോടെ ഇന്ത്യയില്‍ 10 കോടി ഡോസ് 10 കോടി ഡോസ് ആസ്ട്രാസെനേക-ഓക്സ്ഫഡ് വാക്‌സിന്‍ എത്തിക്കാനായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവല്ല പറഞ്ഞു.

വൈറസിനെതിരായ വാക്സിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അടുത്ത മാസം തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആദ്യം ഉത്പ്പാദിപ്പിക്കുന്ന വാക്സിന്‍ ഇന്ത്യയ്ക്ക് തന്നെ ലഭ്യമാക്കുമെന്നും അദര്‍ പൂനവാല വ്യക്തമാക്കി.

ഇന്ത്യയിലും വിദേശത്തുമായി ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്റെ ഡോസ് നല്‍കിക്കഴിഞ്ഞു.നിലവില്‍ വാക്‌സിന്റെ വിലയെ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരുമായി കമ്പനി ചര്‍ച്ച തുടരുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *