കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണ വേളയില്‍ നിയമ സഭയിലുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വാദത്തിനായി നവംബര്‍ 23 ലേക്ക് മാറ്റി. തിരുവനന്തപുരം സിജെഎം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന ഹര്‍ജി തളളിയതിനെ തുടര്‍ന്നാണ് ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.
ഇതേ ആവശ്യം ഉന്നയിച്ച് പ്രതിയായ മുന്‍എംഎല്‍എ കെ.അജിത് നല്‍കിയ ഹര്‍ജിയും സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. വെള്ളിയാഴ്ച (13/11/2020) കേസ് പരിഗണനക്കു വന്നപ്പോള്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് ഹാജരായി വാദം നടത്താന്‍ കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കക്ഷി ചേര്‍ന്നിട്ടുണ്ട്.
