റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശ താൽപര്യത്തിന് ഹാനികരമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു

November 16, 2020 - 5:59 pm

ന്യൂ ഡൽഹി: മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശ താൽപര്യത്തിന് വിരുദ്ധമാണെന്നും  എല്ലാവരും അതിനെ എതിർക്കണമെന്നും  ഉപരാഷ്ട്രപതി ശ്രീ എം.വെങ്കയ്യനായിഡു. ഇന്ത്യയിൽ  ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കുകയും ശാക്തീകരിക്കും ചെയ്യുന്ന മുന്നണി പോരാളിയാണ് മാധ്യമങ്ങൾ  എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് ‘കോവിഡ്-19 മഹാമാരി കാലയളവിൽ മാധ്യമങ്ങളുടെ പങ്കും,  മാധ്യമ രംഗത്ത് കോവിഡ് 19ന്റെ  സ്വാധീനവും’ എന്ന വിഷയത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വെബിനാറിൽ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മാധ്യമങ്ങൾ  നീതിയുക്തവും സൂക്ഷ്മവും കൃത്യതയുള്ളതുമായ റിപ്പോർട്ടിങ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് 19 മഹാമാരിയുടെ കാലത്ത് മുന്നണിപ്പോരാളികളായി  പ്രവർത്തിച്ച അച്ചടി, ഇലക്ട്രോണിക് രംഗത്തെ  മാധ്യമ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

അന്വേഷിച്ച് ഉറപ്പുവരുത്താത്തതും  വസ്തുതാ വിരുദ്ധവുമായ അവകാശ വാദങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും മാധ്യമങ്ങൾക്ക് ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *