ചെന്നൈ: പട്ടാപ്പകൽ നടുറോഡിൽ വച്ച് 80 കാരനായ ഒരാൾ രണ്ടു പേരെ വെടിവച്ചിട്ടു. തമിഴ്നാട്ടിലെ ദിണ്ടിഗുൾ ജില്ലയിലെ പലാനി നഗരത്തിൽ 16/11/20 തിങ്കളാഴ്ച രാവിലെ 10.30 നാണ് സംഭവം നടന്നത്.
സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റോഡരികിൽ നിൽക്കുന്നവർക്കു നേരെ വെളുത്ത ഷർട്ടും വേഷ്ടിയും ധരിച്ച ഒരു വൃദ്ധൻ വെടിയുതിർക്കുന്നത് വീഡിയോയിൽ കാണാം.
വയറിനും ഇടുപ്പിനും വെടിയേറ്റ സുബ്രഹ്മണി, പളനി സ്വാമി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വസ്തു തർക്കമാണ് വെടിവയ്പിൽ എത്തിച്ചേർന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടരാജനെ അറസ്റ്റ് ചെയ്തു.
