റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. ബി നാരായണ നായ്ക്കിന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക്ക്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി

November 19, 2020 - 7:41 am

കാസര്‍കോട്: ഡോ. ബി നാരായണ നായ്ക്കിനെ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക്കസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ശിശുരോഗ കണ്‍സള്‍ട്ടന്റും ഐഎംഎ പ്രസിഡന്റുമാണ് ഇദ്ദേഹം. 48 വര്‍ഷം മുമ്പ് രൂപീകൃതമായ ശിശുരോഗ വിദഗ്ദരുടെ സംഘടനയാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക്ക്സ്(ഐഎപി). രണ്ടായിരത്തിലധികം അംഗങ്ങള്‍ ഈ സംഘടനയിലുണ്ട്.

1990ല്‍ ശിശുരോഗ വിദഗ്ദനായി ഗവണ്‍മെന്റ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച ഡോക്ടര്‍ നാരായണനായ്ക്ക് കഴിഞ്ഞ 13 വര്‍ഷമായി കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലും ജില്ലാ ഗവ. ആശുപത്രിയിലും ശിശുരോഗ വിദഗ്ദനായി സേവനമനുഷ്ടിക്കുകയാണ്. ബെസ്റ്റ് ബ്രാഞ്ച് പ്രസിഡന്റ് ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ നൂറില്‍പരം വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ഫാക്കല്‍റ്റി കൂടിയാണ് അദ്ദേഹം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *