റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു

November 19, 2020 - 7:50 am

തൃശൂര്‍: തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു. സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്ക് ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക. എന്നീ വിഷയങ്ങളിലാണ് മത്സരം

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങളും കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ക്ലബ്ബുകള്‍, എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ (കോളേജ്തലം) എന്നിവര്‍ക്കായിട്ടാണ് ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തില്‍ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 1250, 1000, 750 രൂപ എന്നിങ്ങനെ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന പോസ്റ്ററുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ ഫെയ്‌സ് ബുക്ക് പേജില്‍ അപ്പലോഡ് ചെയ്യും. എന്‍ട്രികള്‍ icethrissur@gmail.comഎന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 25ന് മുമ്പായി പേര് സ്ഥാപനത്തിന്റെ മേല്‍വിലാസം ഫോണ്‍ നമ്പര്‍, എന്നിവ സഹിതം അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078181002, 9946211528, 9447919179എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *