റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംബിബിഎസ്, ബി ഡി എസ് സീറ്റുകളിലെ പ്രവേശനത്തിലേക്ക് കോവിഡ് പോരാളികളുടെ കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ

November 19, 2020 - 11:56 pm


ന്യൂഡൽഹി: കൊവിഡ് പോരാളികളുടെ കുട്ടികൾക്ക് എംബിബിഎസ്, ബി ഡി എസ് പ്രവേശനപരീക്ഷയിൽ സംവരണം നൽകണമെന്ന് കേന്ദ്ര ഗവൺമെൻറ് ആവശ്യപ്പെട്ടു. 2020- 21 അധ്യന വർഷത്തിലേക്ക് ആണ് വാർഡ്സ് ഓഫ് കോവിഡ് വാരിയേഴ്സ് എന്ന പുതിയ വിഭാഗം ഏർപ്പെടുത്തി സംവരണം നൽകണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ പറഞ്ഞത്.

കോവിഡിനെതിരെ ഉള്ള പോരാട്ടത്തിൽ രോഗികളെ ചികിത്സിക്കുകയും ജീവത്യാഗം ചെയ്യുകയും പരിചരിക്കുകയും ചെയ്തവരെ ബഹുമാനിക്കുന്ന ഇന്ത്യ ഭാഗമായാണ് കേന്ദ്ര പൂളിൽ നിന്ന് അഞ്ചു സീറ്റുകൾ എംബിബിഎസ് ബിഡിഎസ് പ്രവേശനത്തിൽ മാറ്റിവയ്ക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടത്.
കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, തദ്ദേശസ്ഥാപനങ്ങളിലെ കരാറടിസ്ഥാനത്തിൽ ഉള്ളതോ ദിവസ വേതനത്തിൽ ജോലി ചെയ്യുന്നവരോ താൽക്കാലിക അടിസ്ഥാനത്തിൽ ഉള്ളതോ ആയ കേന്ദ്ര-സംസ്ഥാന ആശുപത്രി ജീവനക്കാർ, സ്വകാര്യ ആശുപത്രി ജീവനക്കാർ എന്നിവരുടെ മക്കൾക്ക് ഈ വിഭാഗത്തിൽ അപേക്ഷിക്കാം. മെഡിക്കൽ കൗൺസിൽ കമ്മിറ്റി യോഗ്യരായവരെ തിരഞ്ഞെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *