റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് ബിഎല്‍ സന്തോഷ്

November 20, 2020 - 6:43 am

ന്യൂ ഡല്‍ഹി: കേരളത്തിന്റെ സാമൂഹ്യ പാശ്ചാത്തലത്തില്‍ സമഗ്ര വികസനത്തിനുതകുന്ന കര്‍മ്മ പരിപാടികള്‍ക്ക രൂപം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ,കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ബന്ധപ്പെട്ട വകുപ്പിനേയും അറിയിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ബിഎല്‍ സന്തോഷ് തുഷാര്‍ വെളളാപ്പളളിയെ അറിയിച്ചു. ഇന്നലെ ഡല്‍ഹിയില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായുളള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തുഷാര്‍ വെളളാപ്പളളിയെ അറിയിച്ചത്. റെയില്‍വേ, ദേശീയ പാതാ വികസനം, കര്‍ഷകര്‍ക്കുളള ആനുകൂല്ല്യം, പുതിയ ഐടിഐ, എയിംസ് എന്നിവയടക്കം കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിവേദനവും തുഷാര്‍ കൈമാറി.

ബിഡിജെഎസ് വിമതവിഭാഗം നേതാവ് സുഭാഷ് വാസുവിനും കൂട്ടാളികള്‍ക്കുമെതിരെ ഉയര്‍ന്ന മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, വെളളാപ്പളളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിം ഗിലെ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് കേന്ദ്രഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് തുഷാര്‍ വെളളാപ്പളളി ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി തുഷാര്‍ വെളളാപ്പളളി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈഴവര്‍ ഉള്‍പ്പടെയുളള പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണ്ണമായി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെ സംബന്ധിച്ചും ബിജെപി നേതൃത്വവുമായി വെളളാപ്പളളി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *