റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തരിൽ ഇടനിലക്കാർ പിടിമുറുക്കുകയാണെന്ന് പരാതി

November 20, 2020 - 2:06 pm

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തരിൽ ഇടനിലക്കാർ പിടിമുറുക്കുകയാണെന്ന് പരാതി ഉയരുന്നു. ഓൺലൈൻ ബുക്കിങ് ചെയ്യാതെ വരുന്നവരെ ക്ഷേത്രത്തിൽ തൊഴാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന സംഘങ്ങൾ ദർശനത്തിൻ്റെ നിയന്ത്രണമേറ്റെടുക്കുകയാണ്.

പോലീസിന് താൽപര്യമുള്ളവരെ ക്ഷേത്രത്തിലേക്ക് കടത്തി വിടുന്നുണ്ട് എന്നും ആക്ഷേപമുണ്ട്. ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥരും തന്ത്രി കുടുംബാംഗത്തിന്റെ ആശ്രിതരുമാണ് ഇടനിലയ്ക്ക് നേതൃത്വം നൽകുന്നത് എന്നാണ് വിവരം. ഇടനിലക്കാർ വഴി ക്ഷേത്രത്തിലേക്ക് കടക്കുന്നവർക്ക് ശരീര ഊഷ്മാവ് പരിശോധിക്കാതെ അകത്തു കയറാം.

ഓൺലൈൻ ബുക്കിങ്ങിലൂടെ എത്തുന്ന ഭക്തജനങ്ങളെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
ഓൺ ലൈനിൽ ബുക്കിങ് ചെയ്യാതെ വരുന്നവർക്കും ദർശന സൗകര്യം നൽകണം എന്നാണ് ഭക്തരുടെ ആവശ്യം. പ്രദേശവാസികൾക്ക് പോലും ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത് എന്നും അവർ പറയുന്നു.

ഇടനിലക്കാർക്ക് പണ സമ്പാദനത്തിനുള്ള വഴി ദേവസ്വം തന്നെ തുറന്നു കൊടുക്കുന്നതിനു തുല്യമാണ് ഇപ്പോഴത്തെ സംവിധാനമെന്നാണ് പരാതി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *