റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

November 21, 2020 - 7:51 am

ശ്രീകണ്ഠാപുരം: ചെങ്ങളായി കൊയ്യം സ്വദേശി ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കൊയ്യത്തെ എം.പി.ഉമ്മര്‍-ഖദീജ ദമ്പതികളുടെ മകന്‍ പിപി നൗഷാദ്(26) ആണ് മരിച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന ഫ്‌ളാറ്റിലെ ഏഴാംനിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ജോലിസ്ഥലത്തെ പീഡനങ്ങളെക്കുറിച്ച നൗഷാദ് ബന്ധുക്കളെ അറിയിച്ചിരുന്നതായി പറയുന്നു. ഇതേതുടര്‍ന്ന് ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ മുത്തലിബ് ഖഫീലുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കിയിരുന്നതായും പറയുന്നു. സാധനങ്ങളെല്ലാം ഒരുക്കി മടങ്ങാനിരിക്കെയാണ് മരണം.

മരണത്തിനുത്തരവാദികളായവരെ കണ്ടെത്താനും മൃതദേഹം നാട്ടിലെത്തിക്കാനും കെഎംസിസി മുഖേന ശ്രമം തുടങ്ങി. സഹോദരി ഹസീന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *