റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലത്തായി പീഡനം; അന്വേഷണത്തിന് പുതിയ സംഘം

November 21, 2020 - 5:02 pm

കണ്ണൂർ: പാലത്തായി പീഡന കേസ് അന്വേഷണത്തിന് പുതിയ സംഘം.
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു. തളിപറമ്പ് ഡിവൈഎസ്‌പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എ ഡി ജി പി ജയരാജ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നിർവഹിക്കുമെന്നാണ് വിവരം. ഐ ജി ശ്രീജിത്തിന് എതിരെ ഇരയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബി ജെ പി നേതാവായ അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ പ്രതി പദ്മരാജന്‍ ജാമ്യത്തിലാണ്. ഈ കേസിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ഐ ജി എസ്. ശ്രീജിത്ത് പീഡന കേസിലെ പ്രതിയായ പദ്‌മരാജന് അനുകൂലമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നത് വിവാദമായിരുന്നു. പദ്മരാജന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഐ ജിയുടെ പേരില്‍ സംഭാഷണം പ്രചരിച്ചത്.

പാലത്തായി കേസില്‍ പോക്സോ വകുപ്പ് ഒഴിവാക്കിയതിനെ ശരിവെച്ചു കൊണ്ടായിരുന്നു സംഭാഷണം. ഈ ഓഡിയോ സന്ദേശം സഹിതമാണ് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ പരാതി നൽകിയത്. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നു പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകകയാണെന്നും ചൂണ്ടികാട്ടി.

ഇതോടെയാണ് പുതിയ സ്ഥലത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *