റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ‘ന്യായ്’ വാഗ്ദാാനവുമായി യുഡിഎഫ്

November 23, 2020 - 7:22 am

തിരുവനന്തപുരം: നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം നിശ്ചിത തുക ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തില്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയാണിത്. കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുകീഴിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും അധിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌ക്കരണ പദ്ധതി. എല്ലാവര്‍ക്കും വീടും ഭക്ഷണവും, നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ടിവിയും മൊബൈല്‍ഫോണും, അര്‍ഹരായവര്‍ക്കെല്ലൊ വാര്‍ദ്ധക്യ പെന്‍ഷന്‍,തുടങ്ങിയ പദ്ധതികളും പ്രകടന പദ്ധതിയിലുണ്ട്. സിപി ജോണ്‍ കണ്‍വീനറായ സമിതി തയ്യാറാക്കിയ പ്രകടന പത്രിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.

ഇടത് സര്‍ക്കാര്‍ ഇല്ലാതാക്കിയ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ പുനസ്ഥാപിക്കും, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ മുടക്കുന്ന പണം തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങലുടെ പൊതു ആവശ്യങ്ങള്‍ക്കുളള ഗ്രാന്റ് 4 ശതമനമായി വര്‍ദ്ധിപ്പിക്കും. മലിനജല ശുദ്ധീകരണത്തിനായി പ്രത്യേക അതോരിറ്റി സ്ഥാപിക്കും. സര്‍ക്കാരിന്റെ അനുമതി കൂടാതെ വായ്പ എടുക്കാനുളള അനുമതി ലഭ്യമാക്കും.

താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുളള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും.ബ്ലോക്ക് അടിസ്ഥാനത്തില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും തൊഴിലുറപ്പ് പദ്ധതിപ്രകാരം 100 ദിവസത്തെ തൊഴില്‍ അല്ലെങ്കില്‍ തുല്ല്യമായ വേതനം ഉറപ്പാക്കും.അടിയന്തിര ഘട്ടങ്ങളില്‍ 100 ദിവസത്തിലധികം തൊഴില്‍ നല്‍കും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുടെ പേരില്‍ പാവപ്പെട്ട രോഗികള്‍ക്കുളള ചികിത്സാ സഹായ പദ്ധതി രൂപീകരിക്കും. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ സഹായത്തിനായി മംഗല്ല്യ സഹായ നിധി രൂപീകരിക്കും.

സ്‌കൂളില്‍ പോയി പഠിക്കാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം. തര്‍ക്ക പരിഹാരത്തിന് പഞ്ചായത്തുകളില്‍ ന്യായകാര്യാലയങ്ങള്‍ ,മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ, പ്രകൃതി ദുരന്തം , പകര്‍ച്ചവ്യാധി,അപകടം എന്നിവമൂലം രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ പഞ്ചായത്തുകള്‍ ഏറ്റെടുക്കും. പാവപ്പെട്ടവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കുന്ന പരിപാടി എല്ലാതദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കും.

അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തും. പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്കും പ്രത്യേക പഠന സൗകര്യമൊരുക്കും. തെരുവ് നായ നിയന്ത്രണത്തിന് ശാസ്ത്രീയ നടപടി, പഞ്ചായത്തുകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുംപഞ്ചായത്തുകളില്‍ പ്രാദേശിക വിപണി. തദ്ദേശിയ ബ്രാന്റ് അരിയും വെളിച്ചെണ്ണയും വിപണിയലെത്തിക്കും. പാല്‍ ഉത്പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടും എന്നിവായാണ് ഇതര വാഗ്ദാനങ്ങള്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *