റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗേ ദമ്പതികളായ നിവേദും റഹീമും വേര്‍പിരിയുന്നു; മലയാളികളുടെ വൻ പിന്തുണയോടെ വിവാഹിതരായ ഇവർ ​ഇപ്പോൾ രണ്ടിടത്ത്

November 23, 2020 - 8:19 pm

ബംഗളൂരു: ആറു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ മലയാളികളായ ​ഗേ ദമ്പതികള്‍ വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലടക്കം വൻ പിന്തുണയോടെ വിവാഹിതരായ നിവേദും റഹീമുമാണ് വേർപിരിയുന്നത്.

ആറു വര്‍ഷത്തോളം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കുകയും ചെയ്തപ്പോൾ തന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം സ്വപ്നങ്ങളെ തകര്‍ത്തുവെന്നാണ് നിവേദ് പറയുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന തന്റെ ആഗ്രഹം നിരാകരിച്ചു.

മാനസികമായ അകൽച്ചയെ തുടര്‍ന്ന് ലൈം​ഗിക ജീവിതവും, കുടുംബ ജീവിതവും തകര്‍ന്നു. റഹീമിനെ നഷ്ട്ടപ്പെട്ടത് മരണത്തിന് തുല്യമായിരുന്നുവെന്ന് നിവേദ് പറയുന്നു. താൻ വിഷാദത്തിന് അടിമപ്പെട്ട് പോയിരുന്നു. നിവേദ് റഹിം എന്ന പേരിൽ നിന്ന് റഹീം വേർപെടുന്നത് സഹിക്കാനാവുന്നില്ലെന്നും നിവേദ് ഒരു അഭിമുഖത്തിൽ പറഞ്ഞു. വിവാഹിതരായി ഒരു മാസത്തിന് ശേഷം മുതൽ അകന്നാണ് ജീവിക്കുന്നത്. ഒടുവിൽ വേർപിരിയാമെന്നും ഒന്നിച്ച് ജീവിക്കാനാവില്ലെന്നും റഹീം മെസേജ് അയയ്ക്കുകയായിരുന്നു.

റഹീം പോയപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് റഹീമിന്റെ കുടുംബമാണ്. വേദനയിൽ നിന്നും കരകയറാൻ അവർ സഹായിച്ചു. ഇപ്പോള്‍ ഒരാളുമായി ഡേറ്റിംഗാണ്. എല്ലാം ശരിയായി വന്നാൽ അതേ പറ്റി പറയാമെന്നും നിവേദ് പറയുന്നു.

തന്നെയും റഹീമിനെയും റോൾ മോഡലാക്കിയ സ്വത്വ പ്രശ്നം നേരിടുന്നവർ തങ്ങൾ വേർപിരിയുന്നത് കണ്ട് നിരാശപ്പെടരുതെന്നും നിവേദ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *