റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫോണിലൂടെ മുത്തലാഖ് ചൊല്ലി, ഭർത്താവിനെതിരേ ഭാര്യ പരാതി നൽകി

November 23, 2020 - 12:34 pm

പൂനെ: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരേ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ 32കാരനെതിരെയാണ് കേസ്.

20-11-2020 വെള്ളിയാഴ്ചയാണ് മുംബൈയിലുള്ള ഭര്‍ത്താവ് വിളിച്ച്‌ ഇനി ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്നും തലാഖ് ചൊല്ലുകയാണെന്നും അറിയിച്ചത്. ദുബായിൽ ആയിരുന്ന മുപ്പത്തിയൊന്നുകാരിയായ ഭാര്യ അടുത്തിടെയാണ് ജോലിക്കായി അഹമ്മദ് നഗറില്‍ എത്തിയത്. ഇവർക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.

മുത്തലാഖ് നിരോധന നിയമം അനുസരിച്ച്‌ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അഹമ്മദ് നഗറിലെ ഭീനഗര്‍ കാംപ് പൊലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *