കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ജില്ലാ ജയിലില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് നടപടി. 25-11-2020 ബുധനാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ 2020 നവംബര്‍ 7നാണ് മഞ്ചേശ്വരം എം.എല്‍,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
2007-ല്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഓഹരിയായല്ല പണം കൈപ്പറ്റിയതെന്നാണ് പ്രധാന ആരോപണം. നിക്ഷേപിക്കുന്ന പണത്തിന് ഓരോ മാസവും നിശ്ചിത തുക ലാഭ വിഹിതമായി നൽകാമെന്ന കരാർ പ്രകാരമായിരുന്നു പണം സ്വീകരിച്ചതെന്നും പരാതിയുണ്ട്. നിക്ഷേപകരുടെയും ഉടമകളുടെയും ബാങ്ക് സ്റ്റേറ്റ്മെന്റും എസ്.ഐ.ടി പരിശോധിച്ചിരുന്നു. കമ്പനി രജിസ്ട്രാറില്‍ നിന്ന് എസ്.ഐ.ടി വിവരങ്ങള്‍ ശേഖരിച്ച്, നിക്ഷേപം സ്വീകരിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് പരിശോധിക്കും
