റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭീകരവാദത്തിന് ജയിൽ ശിക്ഷ വിധിച്ച ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സെയിദ് പാകിസ്ഥാനിലെ വീട്ടിൽ സുഖവാസത്തിൽ

November 26, 2020 - 6:08 pm

കറാച്ചി: ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സെയിദ് പാകിസ്ഥാനിലെ വീട്ടിൽ സുഖവാസത്തിൽ എന്ന് റിപ്പോര്‍ട്ട്.

ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് പാകിസ്ഥാൻ കോടതി 10 വർഷം ജയിൽ ശിക്ഷ വിധിച്ചയാൾ ആണ്, ആ കാലയളവിൽ തന്നെ വീട്ടിൽ സുഖമായി ജീവിക്കുന്നത്.

ഹാഫിസ് ലാഹോറിലെ ഘോട്ട് ലാഘ്പത്തില്‍ ജയിലിലാണ് എന്നാണ് പാകിസ്ഥാനി മാദ്ധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ‌്തത്. ഇതെല്ലാം വ്യാജമാണെന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്നത്.

ഹാഫിസ് ലാഹോറിലെ ജയിലിലല്ല മറിച്ച്‌ വീട്ടില്‍ അതീവ സുരക്ഷയില്‍ കഴിയുകയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കണ്ടെത്തി. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അതിഥികളെ സ്വീകരിക്കാനും സല്‍ക്കരിക്കാനുമുള്ള സകല സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്‌ബ തലവന്‍ സക്കി ഉര്‍ റഹ്‌മാന്‍ ലഖ്‌വി സയിദിനെ വീട്ടില്‍ വന്ന് സന്ദര്‍ശിച്ച പ്രധാനികളില്‍ ഒരാളാണ്.
ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിനാണ് രണ്ടു ഭീകരരും കൂടിക്കാഴ്‌ച നടത്തിയതെന്നാണ് വിവരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *