റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലവ് ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ഹരിയാനയും

November 27, 2020 - 12:34 pm

ഛണ്ഡിഗഡ്: ലവ് ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ഹരിയാനയും. ഇതിനായി മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ആഭ്യന്ത്ര സെക്രട്ടറി ടി.എല്‍ സത്യപ്രകാശ്, എ.ഡി.ജി.പി നവദീപ് സിങ് വിര്‍ക്, അഡീഷണല്‍ അഡ്വ. ജനറല്‍ ദീപക് മന്‍ചണ്ട തുടങ്ങിയ മൂന്നു പേരടങ്ങുന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയത്.

മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ലൗജിഹാദ് വിരുദ്ധ നിയമങ്ങള്‍ പഠിച്ച ശേഷം അതും നിയമത്തില്‍ ചേര്‍ത്തുമെന്നും ആഭ്യന്തര മന്ത്രി അനില്‍ വിജി പറഞ്ഞു.ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നടത്തുന്ന മതപരിവര്‍ത്തനത്തിനെതിരായ കരട് ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ആര്‍ക്കും ആരെയും വിവാഹം കഴിക്കാം, ആര്‍ക്കും ആരുമായും പ്രണയത്തിലാകാം. എന്നാല്‍ പ്രണയത്തില്‍ കുടുങ്ങി മതം മാറ്റുന്നതിനുള്ള ഗൂഢാലോചനയുണ്ടെങ്കില്‍, ആ ഗൂഢാലോചന അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു.ലവ് ജിഹാദിനെതിരായ നിയമം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ഹിമാചല്‍ പ്രദേശില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ഈ മാസം ആദ്യം വിജ് ഹരിയാന നിയമസഭയില്‍ പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *