റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കപകടത്തില്‍ കുളത്തിലേക്ക്‌ തെറിച്ചുവീണ യാത്രികനെ രക്ഷിക്കാന്‍ തുണയായത്‌ കുട്ടന്‍ എന്നു വിളിക്കുന്ന തെരുവ്‌ നായ

November 28, 2020 - 11:34 am

മണ്ണഞ്ചേരി: അപകടത്തില്‍ പെട്ട ബൈക്ക്‌ യാത്രീകന്‌ രക്ഷകനായത്‌ നാട്ടുകാര്‍ കുട്ടനെന്ന്‌ വിളിക്കുന്ന തെരുവ്‌ നായ. ആലപ്പുഴയിലെ മണ്ണഞ്ചേരി കാവുങ്കലിലായിരുന്നു സംഭവം. വൈക്കം വെച്ചൂര്‍ സ്വദേശി ജോണി(48)നെയാണ്‌ അപകടത്തില്‍ നിന്ന രക്ഷപെടാന്‍ തെരുവ് നായ ഇടയാക്കിയത്‌. ആലപ്പുഴയില്‍ നിന്ന്‌ വെച്ചൂരേക്കുപോകുന്ന വഴിയില്‍ കാവുങ്കലില്‍ വച്ച്‌ ബൈക്ക്‌ റോഡിന്റെ വശത്തെ കമ്പിയിൽ തട്ടി കുളത്തിലേക്ക്‌ മറിയുകയായിരുന്നു.

കുളത്തിന്‌ സമീപം നിന്ന തെരുവ്‌ നായ കുരക്കുന്നത്‌ പ്രഭാത സവാരിക്കിറങ്ങിയ തേനാംപുറത്ത്‌ അനീഷിന്‍റെ ശ്രദ്ധയില്‍ പെട്ടു. മൊബൈല്‍ഫോണിലെ ടോര്‍ച്ച്‌ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ വെളളത്തിനുമുകളില്‍ കമഴ്‌ന്നുകിടക്കുന്ന ജോണിനെ കാണ്ടത്‌. ഉടന്‍ തന്നെ അതുവഴി വന്ന അയല്‍വാസി ശ്യാംകുമാറിനേയും കൂട്ടി കുളത്തിലറങ്ങി ജോണിനെ കുളത്തില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍തന്നെ സമീപത്തെ സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോണ്‍ ഭൂജല വകുപ്പുജീവനക്കാനാണ്‌. തലക്കും ശരീരത്തിലും കാര്യമായ പരിക്കുകള്‍ പറ്റിയിരുന്ന അദ്ദേഹത്തെ പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക്‌ മാറ്റി. കഴിഞ്ഞ ആഴ്‌ച രാത്രിയില്‍ ആലപ്പുഴ നഗരത്തിലെ കാനയില്‍ സ്‌കൂട്ടറില്‍ നിന്ന്‌ മറിഞ്ഞുവീണ യുവാവ്‌ ആരുടേയും ശ്രദ്ധയില്‍ പെടാതെ മരണമടഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *