റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് സാമ്പത്തിക പ്രതിസന്ധി പത്ത് വര്‍ഷത്തേക്ക് നിലനില്‍ക്കും: 207 ദശലക്ഷം പേര്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കും

December 7, 2020 - 9:11 am

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുടെ ദീര്‍ഘകാല പ്രത്യാഘാതം പ്രവചിച്ച് യുഎന്‍ഡിപി പഠനം. 2030 തോടെ 207 ദശലക്ഷത്തോളം അധികം ആളുകള്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം 2030 ഓടെ 100 കോടിയിലധികമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സുസ്ഥിര വികസനം ലക്ഷ്യമിട്ട് മുന്നോട്ട് പോവുന്നത് ഈ ആഘാതത്തെ മറികടക്കാന്‍ ഒരു പരിധി വരെ സഹായിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മഹാമാരി ലോകത്തെ കീഴടക്കുന്നതിന് മുമ്പത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 44ദശലക്ഷത്തോളം ആളുകള്‍ കൂടുതലായി ദാരിദ്ര്യത്തിലേക്ക് വീണുപോകാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. ഉത്പാദനക്ഷമത കുറവായതിനാല്‍ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പത്ത് വര്‍ഷത്തേക്ക് നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. വൈറസ് വ്യാപനത്തിന് മുമ്പുള്ള വളര്‍ച്ചാഗതി കൈവരിക്കാന്‍ അതിലും സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *