ന്യൂ ഡല്‍ഹി: കോവിഡ് പാശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ മാറ്റി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹര്‍ജി സുപ്രീം കോടതി 7-12-20 തിങ്കളാഴ്ച lപരിഗണിക്കും. ജസ്‌റ്റീസ് എല്‍ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. തദ്ദേശ തെരഞ്ഞെടെുപ്പിന്‍റെ ആദ്യ ഘട്ടവോട്ടെടുപ്പ് 8-12-2020 ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഹര്‍ജി സുപ്രീം കോടതിയിലെത്തുന്നത്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം നല്‍കുന്ന മൗലീകാവകാശത്തിന്റെ ലംഘനമാവുമെന്നും കോവിഡ് വ്യാപനം കൂടുമെന്നും, മരണ സംഖ്യ വര്‍ദ്ധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ ആവശ്യമുന്നയിച്ച് പിസി ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളിയിരുന്നു.
