തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് വോട്ടു ചെയ്യാൻ സാധിച്ചില്ല. തിരുവനന്തപുരം പൂജപ്പുര വാർഡിൽ വോട്ടുള്ള ‘ അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തതിനെ തുടർന്നാണ് വോട്ടു ചെയ്യാൻ സാധിക്കാതിരുന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്ത കാര്യം ഭരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നൂവെങ്കിലും സമയം വൈകിപ്പോയതിനാൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തിരുന്നു.
