റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യയിലെ പ്രധാന സൈനിക- സാമ്പത്തിക ഭീഷണിയാണ് ചൈനയെന്ന് യുഎസ്

December 9, 2020 - 4:50 pm

സിംഗപ്പൂര്‍: ഏഷ്യയിലെ പ്രധാന സൈനിക- സാമ്പത്തിക ഭീഷണിയാണ് ചൈനയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ യുഎസ് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിതരണ കമ്പനികളുടെ എന്റിറ്റി പട്ടികയുടെ നല്ലൊരു ഭാഗവും ചൈനീസ് സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ പാലിക്കുന്നതില്‍ ചൈന ഒരു നല്ല പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ടെലികമ്യൂണിക്കേഷന്‍ ഭീമനായ ഹുവാവേയും സംശയിക്കപ്പെടുന്ന ചൈനീസ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. മില്‍ക്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസുരക്ഷ, വിദേശനയം, യുഎസിന്റെ സമ്പദ്വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് നേരത്തെ ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് യുഎസില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂണിലാണ് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലില്‍ ടിക്ടോക് ഉള്‍പ്പെടെ 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഇതിനു പിന്നാലെയാണ് യുഎസും സമാന നടപടിക്ക് നീങ്ങിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *