റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോവധ നിരോധന നിയമം പാസാക്കി കര്‍ണാടക

December 10, 2020 - 3:32 pm

ബംഗളൂരു: ഗോവധ നിരോധന നിയമം കര്‍ണാടക നിയമസഭയില്‍ പാസാക്കി. സംസ്ഥാനത്ത് കന്നുകാലികളെ കൊന്നാല്‍ ഏഴ് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗവാന്‍ ആണ് നിയമം സഭയില്‍ അവതരിപ്പിച്ചത്.

ഗോവധ നിരോധന നിയമമനുസരിച്ച് സംസ്ഥാനത്ത് പശുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍, കശാപ്പ് എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാന്‍ ഉത്തരവുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പരിഗണനയിലുണ്ടായിരുന്ന നിയമമാണ് ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് എല്ലാ കന്നുകാലികളെയും ഗോമാംസമായി പരിഗണിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *