റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പ്രഭവ കേന്ദ്രം ഇറ്റലിയോ? പുതിയ പഠന റിപ്പോര്‍ട്ട്

December 11, 2020 - 10:35 am

ന്യൂയോര്‍ക്ക്: ആദ്യത്തെ കോവിഡ് രോഗ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇറ്റലിയില്‍ വൈറസ് സാന്നിധ്യമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്.2019 നവംബര്‍ അവസാനത്തോടെ കോവിഡ് 19 ഇറ്റലിയില്‍ പ്രചരിച്ചിരുന്നുവെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെ, ജൂണില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും മിലാനിലെയും ടൂറിനിലെയും മലിനജല സംവിധാനത്തില്‍ കൊറോണ വൈറസ് ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടരുകയായിരുന്നു. എന്നാല്‍ ചൈനയേക്കാള്‍ വടക്കന്‍ ഇറ്റലിയിലാണ് വൈറസ് ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയര്‍ന്നത്. ഇവിടെ നിന്ന് പോയവരിലൂടെ ഒട്ടേറെ രാജ്യങ്ങളിലും രോഗമെത്തി. യൂറോപ്പിനെയാകെ സ്തംഭിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചതും ഇറ്റലിയില്‍ നിന്ന് പടര്‍ന്ന വൈറസാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *