റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

11-12-2020, വെള്ളിയാഴ്ച 4642 പേർക്ക് കോവിഡ്, 4748 പേർക്ക് രോഗമുക്തി

December 12, 2020 - 12:00 am

കേരളത്തിൽ വെള്ളിയാഴ്ച 4642 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂർ 286, തിരുവനന്തപുരം 277, തൃശൂർ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസർഗോഡ് 71 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സി. നായർ (86), നെടുമങ്ങാട് സ്വദേശി അനാ ക്ലീറ്റസ് (62), പേയാട് സ്വദേശിനി ഭാർഗവി (88), ബാലരാമപുരം സ്വദേശി ഫ്രാൻസിസ് (60), മണക്കാട് സ്വദേശി ഗോപകുമാർ (65), കൊല്ലം പൂയപ്പള്ളി സ്വദേശി സലിംകുമാർ (68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു (42), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അരുളപ്പൻ (79), കോട്ടയം വൈക്കം സ്വദേശിനി വേറോനി (76), ചങ്ങനാശേരി സ്വദേശി അജയൻ (52), എറണാകുളം തട്ടാഴം സ്വദേശി പാർത്ഥസാരഥി (76), തൃശൂർ കൊണ്ടാഴി സ്വദേശിനി സുകുമാരിയമ്മ (79), പാലക്കാട് കോട്ടായി സ്വദേശി കൃഷണൻ (60), മുണ്ടൂർ സ്വദേശി മയ്യാടി (80), ഷൊർണൂർ സ്വദേശിനി സീനത്ത് (45), കരിമ്പ്ര സ്വദേശി മുഹമ്മദ് ഹാജി (88), പൊയ്പുള്ളി സ്വദേശി കരീം (81), കണ്ണാടി സ്വദേശി മോഹനൻ (43), മലപ്പുറം ഊർകാടവ് സ്വദേശി മുഹമ്മദ് (78), നന്നാമുക്ക് സ്വദേശി സുബ്രഹ്‌മണ്യൻ (53), മാമ്പാട് സ്വദേശി അബ്ദുൾ മജീദ് (67), ചീക്കോട് സ്വദേശിനി ഖദീജ (65), വെട്ടം സ്വദേശി കറുപ്പൻ (61), പൊന്നാനി സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വലിയപറമ്പ് സ്വദേശി മുഹമ്മദ് (55), മടപ്പള്ളി സ്വദേശി ബാലൻ (67), മണിപുറം സ്വദേശി കോയക്കുട്ടി (70), വയനാട് ചേറ്റപ്പാലം സ്വദേശി രാധാകൃഷ്ണൻ (52), കണ്ണൂർ ചിറ്റാരിപറമ്പ് സ്വദേശി രാമകൃഷ്ണൻ (72) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2562 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 608, മലപ്പുറം 595, കൊല്ലം 475, എറണാകുളം 309, ആലപ്പുഴ 372, പത്തനംതിട്ട 287, കോട്ടയം 291, കണ്ണൂർ 249, തിരുവനന്തപുരം 183, തൃശൂർ 265, പാലക്കാട് 117, ഇടുക്കി 127, വയനാട് 81, കാസർഗോഡ് 70 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.44 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 10, പത്തനംതിട്ട 9, തിരുവനന്തപുരം 7, എറണാകുളം 5, കോഴിക്കോട് 4, കൊല്ലം 3, വയനാട് 2, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 554, പത്തനംതിട്ട 150, ആലപ്പുഴ 249, കോട്ടയം 243, ഇടുക്കി 176, എറണാകുളം 592, തൃശൂർ 500, പാലക്കാട് 243, മലപ്പുറം 790, കോഴിക്കോട് 450, വയനാട് 149, കണ്ണൂർ 206, കാസർഗോഡ് 54 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. 59,380 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 5,96,593 പേർ ഇതുവരെ കോവിഡ് മുക്തരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,644 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 3,02,102 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 13,542 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. പത്തനംതിട്ട കുറ്റൂരിനെ (സബ് വാർഡ് 2) ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് ആകെ 440 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *