റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏലൂരിലെ ദുരൂഹ രോഗത്തിന് കാരണം മത്സ്യവും പച്ചക്കറികളും

December 12, 2020 - 7:09 am

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഏലൂരിലെ ദുരൂഹ രോഗത്തിന്റെ പ്രഭവ കേന്ദ്രം പച്ചക്കറികളും മത്സ്യവുമാണെന്ന് ലബോറട്ടരി ഡേറ്റകളില്‍ നിന്ന് സൂചന. 500ലേറെ ആളുകളില്‍ രോഗം പരത്തിയതില്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും പങ്കുണ്ടെന്നാണ് ദേശീയ മാദ്ധമങ്ങള്‍ റിപ്പോര്‍ട്ട് ‌ചെയ്യുന്നത്. ലെഡും നിക്കലുമാണ് രോഗകാരണമെന്നായിരുന്നു പ്രഥമീക നിഗമനം. ജലം വായു എന്നിവയുടെ ലാബറട്ടറി റിപ്പോര്‍ട്ടുകളുടെ ശാസ്ത്രീയ വിശകലനത്തില്‍ രണ്ടിലും സാന്ദ്രതയേറിയ ലോഹങ്ങള്‍ അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തി. കുപ്പിവെളളം ഉപയോഗിക്കുന്നവര്‍ക്കും മുനിസിപ്പാലിറ്റിയുടെ പൈപ്പ് വെളളം ഉപയോഗിക്കാത്തവരിലും രോഗം ബാധിച്ചതാണ് ഈ കണ്ടെത്തലിന് ബലമേറുന്നത്.

ചിലരുടെ രക്ത സാമ്പിളുകളില്‍ ഉയര്‍ന്നതോതില്‍ ലെഡും, നിക്കലും ഉണ്ടായിരുന്നു എന്നാണ് ഔദ്യോഗിക ഡേറ്റ പറയുന്നത്. എന്നാല്‍ ലെഡിന്റെയും നിക്കലിന്റെയും പ്രഭവ കേന്ദ്രം ജലവും വായുവുമല്ലെങ്കില്‍ പിന്നെയുളള സാധ്യത ഭക്ഷണത്തിനാണ് . പ്രത്യേകിച്ചും ഇലകള്‍ മത്സ്യം ജൈവിക സംഭരണം വഴി ഭൂമിയില്‍ നിന്ന് ലോഹങ്ങള്‍ സ്വീകരിക്കുന്നതില്‍ മുന്നിലുളളത് . നേരത്തേതന്നെ പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണ ഗോദാവരി എന്നിവിടങ്ങളിലെ മത്സ്യങ്ങളിലും ലോഹ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ന്യൂട്രീഷ്യന്‍(എന്‍ഐഎന്‍)ന്റെ പരിശോധനാഫലം ദുരൂഹത നീക്കുന്നതില്‍ നിര്‍ണ്ണായകമാകും.

ആളുകള്‍ പെട്ടെന്ന് ബോധരഹിതരായി വീഴുന്നതാണ് രോഗ ലക്ഷണം.അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുക, മിനിറ്റുകള്‍ നീണ്ട ഓര്‍മ്മക്കുറവ്, പുറം വേദന എന്നിവയും രോഗ ലക്ഷണങ്ങലാണ്. രാസവ്യവസായത്തിലും ,കൃഷിയിലും, കൊതുകു നിയന്ത്രണത്തലും ലോകമെങ്ങും ഉപയോഗിക്കുന്ന ഓര്‍ഗനോ ക്ലാറിന്‍ കീടനാശിനികളുടെ സാന്നിദ്ധ്യത്താലാണോ ആളുകള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതെന്ന് ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെകനോളജിയും പരിശോധിക്കുന്നുണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *