റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നതിൽ തെറ്റില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

December 12, 2020 - 8:37 pm

തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയകൾ നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരത്തെ വിമർശിച്ച് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. ഡ‍ോക്ടർ നടത്തിയ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു.

പണിമുടക്ക് മൂലം പാവപ്പെട്ട രോ​ഗികളാണ് ദുരിതമനുഭവിച്ചത്. ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നതിൽ തെറ്റില്ല. അതേസമയം ബ്രിഡ്ജ് കോഴ്സിലൂടെ ഡോക്ടർമാർ ബിരുദം സമ്പാദിക്കുന്നതിനോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ നടപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ 11/12/20 വെളളിയാഴ്‌ച ഒപി ബഹിഷ്കരിച്ച് സമരം നടത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *