ബിലാസ്പൂർ: പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ തകരുമ്പോഴാണ് ഭൂരിഭാഗം പെൺകുട്ടികളും ബലാത്സംഗത്തിന് കേസ് കൊടുക്കുന്നതെന്ന് ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ കിരൺമയി നായക്.
“വിവാഹിതനായ ഒരു പുരുഷൻ ഒരു പെൺകുട്ടിയെ ഒരു പ്രണയത്തിലേക്ക് ആകർഷിക്കുകയാണെങ്കിൽ, ആ പുരുഷൻ അവരോട് കള്ളം പറയുകയാണോ, അവരെ അതിജീവിക്കാൻ സഹായിക്കുമോ ഇല്ലയോ എന്ന് പെൺകുട്ടി മനസിലാക്കണം. മിക്ക കേസുകളിലും, പെൺകുട്ടികൾക്ക് സമ്മതത്തോടെയുള്ള ബന്ധമുണ്ട്, പലപ്പൊഴും വേർപിരിയലിനുശേഷമാകും ഈ കുട്ടികൾ ബലാത്സംഗത്തിന് കേസ് കൊടുക്കുക. അത്തരം ബന്ധങ്ങളുടെ ഫലം എല്ലായ്പ്പോഴും ദോഷകരമാണ്,” നായക് മാധ്യമപ്രവർത്തകരോട് പറഞ്ഞു,
“എല്ലാ പ്രണയകഥകളും ഒരു ചലച്ചിത്ര പ്രണയകഥയല്ല. യാഥാർത്ഥ്യം മനസിലാക്കി ജീവിക്കുക,” അവർ പറഞ്ഞു.
“നമ്മുടെ സമൂഹം എത്രത്തോളം ഹൈടെക് ആയിത്തീർന്നാലും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയുന്നില്ല, അവർ കൂട്ടിച്ചേർത്തു.
