റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ അപകട മരണം സംശയാസ്പദമെന്ന് കുടുംബം

December 15, 2020 - 11:48 am

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ അപകട മരണം സംശയാസ്പദമെന്ന് കുടുംബം. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായി അമ്മ വസന്ത കുമാരി പറഞ്ഞു.

അപകടമുണ്ടാക്കിയത് പ്രദീപിന്റെ പിന്നില്‍ വന്ന ടിപ്പറാണെന്ന് സൂചിപ്പിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍ .. അപകടത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഫോർട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ഡിസിപി ദിവ്യ .വി. ഗോപിനാഥ് അറിയിച്ചു.

14-12-2020 തിങ്കളാഴ്ച തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു.

ഇടിച്ചതിനു വാഹനം നിർത്താതെ പോയി. സിസി ടിവി ദൃശ്യങ്ങളില്‍ പ്രദീപിന്റെ സ്കൂട്ടറിന്റെ പിന്നില്‍ ടിപ്പര്‍ ലോറി വരുന്നത് കാണാം. ഈ ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *