റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

67 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യയുടെ അമരത്ത് എത്താന്‍ ടാറ്റാ സണ്‍സ്

December 15, 2020 - 7:38 am

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ടാറ്റ സണ്‍സ്.വിമാനക്കമ്പനി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യപത്രം സമര്‍പ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.നേരത്തേ എയര്‍ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ച ആഗോള വ്യോമയാന കമ്പനികള്‍ എല്ലാംതന്നെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ടാറ്റയ്ക്ക് തന്നെ എയര്‍ ഇന്ത്യ ലഭിക്കാനാണ് സാധ്യത.ടാറ്റയുടെ താല്‍പര്യപത്രം അംഗീകരിച്ചാല്‍ 67 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റ വീണ്ടും എയര്‍ ഇന്ത്യയുടെ അമരത്തെത്തും. വെറുമൊരു വ്യോമയാന കമ്പനി എന്നതിലപ്പുറം ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ ജെ.ആര്‍.ഡി. ടാറ്റ തുടങ്ങിയതെന്ന വൈകാരികമായ അടുപ്പം കൂടി ടാറ്റയ്ക്ക് എയര്‍ ഇന്ത്യയോടുണ്ട്.

മലേഷ്യന്‍ കമ്പനിയുമായി സഹകരിച്ചുള്ള എയര്‍ ഏഷ്യ ഇന്ത്യ, സിങ്കപ്പുര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നുള്ള വിസ്താര എന്നീ കമ്പനികളില്‍ നിലവില്‍ ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാന വ്യോമയാന കമ്പനിയും മികച്ച ബ്രാന്‍ഡുമായ എയര്‍ ഇന്ത്യയെ കൂടി ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നത്. 8.34 ലക്ഷം കോടി രൂപയുടെ അറ്റാദായമുള്ള സ്ഥാപനമാണ് ടാറ്റാ സണ്‍സ്

അതേസമയം, നേരത്തേ എയര്‍ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ചിരുന്ന സിങ്കപ്പുര്‍ എയര്‍ലൈന്‍സ് കോവിഡിന്റെ പശ്ചാത്തലത്തില്‍ പിന്മാറിയിട്ടുണ്ട്. എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക് ഇനിയും സമയംനീട്ടേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാരെന്ന് സൂചനയുണ്ട്. എയര്‍ ഏഷ്യ ഇന്ത്യയുടെ ബാക്കി ഓഹരികള്‍കൂടി ടാറ്റ സണ്‍സ് വാങ്ങും.അതേസമയം, ടാറ്റയും എയര്‍ ഏഷ്യയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *