റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പണപ്പെരുപ്പം നവംബറില്‍ 6.93 ശതമാനമായി കുറഞ്ഞു

December 15, 2020 - 7:33 am

ന്യൂഡല്‍ഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം നവംബറില്‍ 6.93 ശതമാനമായി കുറഞ്ഞു. ഒക്ടോബറില്‍ സൂചിക 7.61 ശതമാനമായിരുന്നു. അതേസമയം, നവംബറില്‍ ഭക്ഷ്യവിലക്കയറ്റം 9.43 ശതമാനമാണ്. ഒക്ടോബറില്‍ ഇത് 11 ശതമാനമായിരുന്നു. എന്നാല്‍ നിലവിലെ പണപ്പെരുപ്പം ആര്‍.ബി.ഐയുടെ പ്രഖ്യാപിത ലക്ഷ്യത്തിനും മുകളിലാണ്. ആറു ശതമാനമാണ് ആര്‍.ബി.ഐ. ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുടേയും മറ്റും വില കുറഞ്ഞതാണ് സൂചികയില്‍ പ്രതിഫലിച്ചത്. ലോക്ക്ഡൗണ്‍ അവസാനിച്ചതും വിപണികള്‍ ഉണര്‍ന്നതും പണപ്പെരുപ്പ നിരക്ക് കുറയാന്‍ സഹായിച്ചു.

വരും മാസങ്ങളില്‍ സൂചിക വീണ്ടും താഴേക്കു വരുമെന്നാണു വിലയിരുത്തല്‍. അടിസ്ഥാന നിരക്കുകള്‍ പ്രഖ്യാപിക്കുന്നതില്‍ ആര്‍.ബി.ഐയുടെ പ്രധാന സൂചകം റീട്ടെയില്‍ പണപ്പെരുപ്പമാണ്. പണപ്പെരുപ്പ ഭീഷണി ഉണ്ടായിരുന്നിട്ടുപോലും വിപണികളുടെ തിരിച്ചുവരവിനായി കഴിഞ്ഞ ധനനയത്തില്‍ ആര്‍.ബി.ഐ. നിരക്കുകള്‍ നിലനിര്‍ത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *