റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഎം രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച(17/12/2020) പരിഗണിക്കും

December 17, 2020 - 9:54 am

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച(17/12/2020) പരിഗണിക്കും. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയില്‍ രവീന്ദ്രന്റെ ആവശ്യം

എന്നാല്‍ പ്രാരംഭ ഘട്ട അന്വേഷണമാണ് നടക്കുന്നതെന്നും രവീന്ദ്രനെ അറസ്റ്റ് ‌ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണ്ണ കടത്തുകേസില്‍ ചോദ്യം ചെയ്യുന്നതിനായി നാലാം തവണയും ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സിഎം രവീന്ദ്രന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ജസ്റ്റീസ് വി.ജി അരുണ്‍ ഇന്ന് പരിഗണിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *