റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോൾഫിനുകളെ കൊന്നൊടുക്കുന്ന ചർമരോഗത്തിനു കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ

December 20, 2020 - 6:22 pm

കാലിഫോർണിയ: 2005 മുതൽ ഡോൾഫിനുകളിൽ കാണപ്പെടുന്ന ഒരു അജ്ഞാത ചർമരോഗത്തിൻ്റെ കാരണം പതിനഞ്ചു വർഷങ്ങൾക്കു ശേഷം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആഗോള താപനത്താലും തൽഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്താലും കടൽ ജലത്തിന്റെ ലവണ നില വല്ലാതെ കുറയുന്നതാണത്രേ ഈ രോഗത്തിനു കാരണം. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര സസ്തന ചികിത്സാ കേന്ദ്രമായ കാലിഫോർണിയ മറൈൻ മാമൽ സെന്റെറിലെ ശാസ്ത്രജ്ഞരും വിവിധ രാജ്യങ്ങളിലെ ഗവേഷകരുടെ ഒരു സംഘവും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. നാച്ചുറൽ സയൻസസ് ജേണലാണ് പഠന റിപ്പോർട് പ്രസിദ്ധീകരിച്ചത്.

ഡോൾഫിനുകളിൽ ശരീരത്തിലുടനീളം പാടുകളും ചർമ്മത്തിൽ മുറിവേറ്റതു പോലുളള പാടുകളും സൃഷ്ടിക്കുന്ന രോഗമാണിത്. ചിലപ്പോൾ ചർമ്മത്തിന്റെ 70 ശതമാനത്തോളം ഇവ വന്ന് മൂടുകയും അവ ചത്തു പോകുകയും ചെയ്യുന്നു.

അടുത്ത കാലത്തായി ലൂസിയാന, മിസിസിപ്പി, അലബാമ, ഫ്ലോറിഡ, ടെക്സസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ രോഗം വ്യാപകമായ സാഹചര്യത്തിലായിരുന്നു പഠനം. ഈ സ്ഥലങ്ങളിലെല്ലാം, വെള്ളത്തിൻ്റെ ലവണത്വം കുറഞ്ഞിട്ടുള്ളതായി ഗവേഷകർ തിരിച്ചറിഞ്ഞു.

“2005 ലെ കത്രീന ചുഴലിക്കാറ്റ് മുതൽ ഈ വിനാശകരമായ ചർമ്മരോഗം ഡോൾഫിനുകളെ കൊല്ലുന്നു. ഒടുവിൽ പ്രശ്നം നിർവചിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ഗവേഷക സംഘത്തിലെ ഡോ. ഡ്യുഗ്നാൻ പറഞ്ഞു.
“ഈ വർഷം ലോകമെമ്പാടും കൂടുതൽ തീവ്രമായ ചുഴലി കൊടുങ്കാറ്റുകയുണ്ടായി, ഡോൾഫിനുകളെ കൊല്ലുന്ന ഈ വിനാശകരമായ രോഗത്തിൻ്റെ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.” അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *