പത്തനംതിട്ട | മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് കാല്‍ വഴുതി കയത്തില്‍ അകപ്പെട്ട് മരിച്ചു. കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരിച്ചത്. വായ്പൂരിലെ തടി മില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു മനോജ്. റാന്നി വായ്പൂരില്‍ ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ പത്തോടെയാണ് അപകടം.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നുള്ള സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ആറ്റില്‍ കുളിക്കാനിറങ്ങിയ മനോജ് കാല്‍ വഴുതി കയത്തില്‍ അകപ്പെടുകയായിരുന്നു. താഴ്ചയുള്ളതും ചെളി നിറഞ്ഞതുമായ ഭാഗത്താണ് മനോജ് അകപ്പെട്ടത്. ചെളിയില്‍ പുതഞ്ഞു പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ റാന്നി സ്റ്റേഷന്‍ ഓഫീസര്‍ എ ഷാജഹാന്റെ നേതൃത്വത്തിലുള്ള റാന്നി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നുള്ള സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. .
