റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീരവ് മോദിയുടെ സഹോദരന്‍ ലക്ഷങ്ങൾ വിലയുള്ള വജ്രങ്ങൾ തട്ടിയെടുത്തുവെന്ന് കേസ്

December 20, 2020 - 6:00 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി പത്ത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രങ്ങൾ തട്ടിയെടുത്തുവെന്ന് ന്യൂയോര്‍ക്കില്‍ കേസ്. വ്യാജ തെളിവുകള്‍ കാണിച്ച്‌ ഡയമണ്ട് വാങ്ങിയ ശേഷം സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം. ന്യൂയോര്‍ക്ക് സുപ്രീംകോടതിയാണ് കേസ് പരിഗണിക്കുന്നത്.

2015 മാര്‍ച്ച്‌ മുതല്‍ ഓഗസ്റ്റ് വരെയുളള സമയത്താണ് തട്ടിപ്പ് നടന്നത്. എല്‍എല്‍ഡി ഡയമണ്ട് യുഎസ്‌എയില്‍ നിന്ന് ക്രഡിറ്റ് നിബന്ധനകള്‍ക്കും മറ്റുമായി 2.6 മില്യണ്‍ ഡോളറിലധികം വിലവരുന്ന രത്‌നങ്ങള്‍ വാങ്ങിയതിന് ശേഷമാണ് നെഹല്‍ മോദി സ്വന്തം പേരിലാക്കിയത്. വജ്രങ്ങളിൽ കുറേ വിറ്റുവെന്നും സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു. ഡയമണ്ട് വ്യവസായവുമായി ഏറെ ബന്ധമുളള കുടുംബത്തില്‍ നിന്നാണ് വരുന്നതെന്ന് ഉള്‍പ്പെടെ കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് നെഹലിൻ്റെ തട്ടിപ്പ്. നീരവ് മോദി പ്രതിയായ13000 കോടി രൂപയുടെ പിഎന്‍ബി വായ്പ്പാ തട്ടിപ്പ് കേസിലും നെഹല്‍ മോദിയും ഉൾപ്പെട്ടിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *