റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തോൽവി അംഗീകരിക്കാതെ ട്രംപ്. ബൈഡന്റെ വിജയം ചോദ്യം ചെയ്ത് വീണ്ടും സുപ്രീം കോടതിയിൽ

December 21, 2020 - 2:18 pm

വാഷിങ്ടണ്‍: ബൈഡൻ പെന്‍സില്‍വേനിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍ .

പെന്‍സില്‍വേനിയയിലെ ബൈഡന്റെ വിജയം റിവേഴ്‌സ് ചെയ്യണമെന്നാണ് ട്രംപിന്റെ ആവശ്യം പെന്‍സില്‍വേനിയ കൂടാതെ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ചോദ്യംചെയ്താണ് ട്രംപ് സുപ്രീംകോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്.

പെന്‍സില്‍വേനിയ തെരഞ്ഞെടുപ്പില്‍ ഗുരുതര ചട്ട ലംഘനമാണ് നടന്നത്. ഇവിടുത്തെ 2.6 മില്യന്‍ വോട്ടുകള്‍ നിര്‍ണായകമാണ്. ഇത്രയും വോട്ടുകളുടെ യഥാർത്ഥ നിർണയം പുറത്തു വന്നാൽ വിജയം തൻ്റേതാണെന്നും ട്രംപ് അവകാശപ്പെട്ടു. 2020 ഡിസംബര്‍ 23ന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സിഗ്‌നേച്ചര്‍ വെരിഫിക്കേഷന്‍, മെയ്‌ലിന്‍ ബാലറ്റ് ഡിക്ലറേഷന്‍, ഇലക്ഷന്‍ ഡേ ഒബ്‌സര്‍വേഷന്‍ തുടങ്ങി രാജ്യത്തെ പ്രധാന മൂന്നു വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

നേരത്തെ സുപ്രീംകോടതി ഉള്‍പ്പടെ നിരവധി കോടതികള്‍ കേസ് തള്ളിയിരുന്നു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ തള്ളിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *