റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊലയാളി സംഘം തോക്കിന്‍ മുനയില്‍ നിര്‍ത്തി ഹോട്ടല്‍ ജീവനക്കാരികളെ ബലാത്സംഗം ചെയ്തു

December 21, 2020 - 8:24 pm

അല്‍വാര്‍: രാജസ്ഥാനില്‍ ബിസിനസുകാരനെ കൊലപ്പെടുത്തനായി ഹോട്ടലില്‍ മുറിയെടുത്ത അഞ്ചംഗ സംഘം ഹോട്ടല്‍ ജീവനക്കാരായ രണ്ടു സ്ത്രീകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു.നീമ്രാനയിലെ ത്രീ സ്റ്റാര്‍ ഹോട്ടലിലെ ജോലിക്കാരായ സ്ത്രീകളാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഹോട്ടലില്‍ റൂമെടുത്ത പ്രതികള്‍ സ്ത്രീകളെ വേണമെന്ന് മാനേജരോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇവര്‍ വനിതാ ജീവനക്കാര്‍ ഉറങ്ങിക്കിടക്കുന്ന മുറിയില്‍ അതിക്രമിച്ച് കയറി സ്തീകള്‍ക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു.
ആയുധധാരികള്‍ മുറിയെടുത്തതായി മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഹോട്ടല്‍ വളഞ്ഞ ശേഷമാണ് രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയതും അഞ്ച് പേരെ അറസ്റ്റ് ചെയ്തതും.നരേഷ് ഗുജ്ജാര്‍, ലോകേഷ്, രാഹുല്‍, ദന്‍വീര്‍, തിവാരി എന്നിവരാണ് അറസ്റ്റിലായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *