ന്യൂഡൽഹി: ശാന്തിനികേതന്‍, വിശ്വഭാരതി സര്‍വകലാശാലയുടെ ശതാബ്ദി സമ്മേളനത്തിനെ 2020 ഡിസംബര്‍ 24 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പശ്ചിമബംഗാള്‍ ഗവര്‍ണറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഈ അവസരത്തില്‍ സംബന്ധിക്കും.
വിശ്വഭാരതിയെക്കുറിച്ച്: ഗുരുദേവ് രബീന്ദ്രനാഥ ടാഗോര്‍ 1921ല്‍ സ്ഥാപിച്ച വിശ്വഭാരതി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേന്ദ്രസര്‍വകലാശാല കൂടിയാണ്. 1951 മേയില്‍ വിശ്വഭാരതിയെ പാര്‍ലമെന്റിലെ ഒരു നിയമത്തിലൂടെ കേന്ദ്ര സര്‍വകലാശാലയും ” ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായും” പ്രഖ്യാപിച്ചു. ഗുരുദേവ് ടാഗോര്‍ ആവിഷ്‌ക്കരിച്ച പ്രബോധനരീതിയാണ് സര്‍വകാലാശാല പിന്തുടരുന്നതെങ്കിലും പതുക്കെ പതുക്കെ അത് മറ്റിടങ്ങളില്‍ വികസിച്ച ആധുനികസര്‍വകലാശാലകളുടെ മാതൃകയിൽ പരിണമിച്ചു. പ്രധാനമന്ത്രിയാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682692
