റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്ടെ ജാത്യാഭിമാന കൊലയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍

December 26, 2020 - 9:26 am

പാലക്കാട്: പാലക്കാട്ടെ ജാത്യാഭിമാന കൊലയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍. അച്ഛന്‍ പ്രഭുകുമാറാണ് പോലീസ് പിടിയിലായിരിക്കുന്നത്. കൃത്യം നടത്തി ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രഭുകുമാര്‍ പോലീസ് പിടിയിലാവുന്നത്. അമ്മാവന്‍ സുരേഷിനെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

സവര്‍ണ യുവതിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരിലാണ് കുഴല്‍മന്ദത്ത് വെള്ളിയാഴ്ച്ച ദലിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തെങ്കുറിശ്ശി സ്വദേശിയാണ് അനീഷ്. 27 വയസ്സായിരുന്നു. ക്രിസ്തുമസ് ദിവസം ഉച്ചയോടെ മാനാംകുളമ്പിൽ വച്ചായിരുന്നു സംഭവം.

ബൈക്കില്‍ കടയിലേക്ക് പോവുകയായിരുന്ന അനീഷിനെയും സഹോദരനേയും പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അനീഷിന്റെ ഇരുകാലുകള്‍ക്കുമാണ് കുത്തേറ്റത്. ദേഹത്ത് മര്‍ദിച്ചതിന്റേയും കഴുത്ത് ഞെരിച്ചതിന്റെയും പാടുകള്‍ ഉണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനീഷ് മരണമടഞ്ഞത്.

ജാത്യാഭിമാനക്കൊലയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് പോലിസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമാകാനാണ് സാധ്യതയെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന് മാസം മുമ്ബാണ് അനീഷും ഹരിതയും പ്രണയിച്ച്‌ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ഭാര്യയുടെ കുടുംബത്തില്‍ നിന്ന് അനീഷിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് വീടിനുള്ളില്‍ തന്നെയായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *