ഹിമാചല്‍പ്രദേശ് : അടല്‍ തുരങ്കപ്പാതയില്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ച് നൃത്തം ചവിട്ടിയ 10 വിനോദ സഞ്ചാരികള്‍ അടങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൂന്നുവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 20നും 30നും ഇടയില്‍ പ്രയമുളളവരാണ് പിടിയിലായത്. ഹിമാചല്‍ പ്രദേശിലെ ലേ-മണാലി ഹൈവേയിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള തുരങ്കപാതയാണിത് 9.3 കിലോമീറ്റര്‍ നീളമുളള ഈ തുരങ്കപാത 10000 അടി ഉയരത്തിലാണ്.
