റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിളച്ച ചായ മകളുടെ ദേഹത്തൊഴിച്ച് പൊളളിച്ചതായി പരാതി

December 28, 2020 - 9:18 am

അടിമാലി: മകളുടെ ശരീരത്തില്‍ തിളച്ച ചായ ഒഴിച്ച് ഗുരതരമായി പൊളളലേല്‍പ്പിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. കൊന്നത്തടിക്കുസമീപം പാറത്തോട്ടിലാണ് സംഭവം. ബാല പീഡന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

തലേദിവസം രാത്രി മാതാപിതാക്കള്‍ തമ്മിലുണ്ടായ കുടുംബ വഴക്കിനടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന ചായ 11 വയസുളള പെണ്‍കുട്ടിയുടെ ദേഹത്ത് ഒവഴിക്കുകയായിരുന്നു. കുട്ടിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലും ഗുരുതരമായി പൊളളലേറ്റു. അബദ്ധത്തില്‍ ചായ വീണതായി പറഞ്ഞ് സമീപത്തെ ചെറിയ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കുട്ടിക്ക് ബന്ധുക്കള്‍ ചികിത്സ നല്‍കിയിരുന്നു.

എന്നാല്‍ നാട്ടുകാര്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ആംഗണവാടി വര്‍ക്കര്‍ സ്ഥലത്തെത്തി കുട്ടിയില്‍ നിന്നും വിവരം ശേഖരിച്ചു. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വാര്‍ഡ് മെമ്പറും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും വീട്ടിലെത്തി വിവരം ശേഖരിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. സംഭവം നടന്ന് പിറ്റേന്ന് വൈകുന്നേരവും കേസെടുക്കാതിരിക്കാനുളള ശ്രമാണ് പോലീസ് നടത്തിയതന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രതി ഒളിവിലാണെന്ന് പോലീസ് പറയുന്നു.

കുറ്റക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ്‌ലൈഫ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *