റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമല ഹാരിസ് കൊവിഡ് 19 വാക്സിന്‍ കുത്തിവെയ്പെടുത്തു. ദൃശ്യങ്ങൾ ലൈവായി സംപ്രേക്ഷണം ചെയ്തു

December 30, 2020 - 12:59 pm

വാഷിംങ്ടണ്‍: അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് 19നെതിരായ വാക്സിന്‍ സ്വീകരിച്ചു.അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്സിനാണ് കമല സ്വീകരിച്ചത്.കമലയുടെ ഭര്‍ത്താവ് ഡഗ് എംഹോഫും വാക്സിന്‍ എടുത്തിട്ടുണ്ട്.

വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല വാക്സിന്‍ കുത്തിവെയ്പ് എടുത്തത്. നിയുക്ത വൈസ് പ്രസിഡന്റ് വാക്സിന്‍ എടുക്കുന്നത് ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു. ജനങ്ങളില്‍ വാക്സിന്‍ എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ വേണ്ടിയാണ് ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്തത്.

കറുത്ത മാസ്ക് ധരിച്ചാണ് കമല വാക്സിന്‍ എടുത്തത്. ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗക്കാര്‍ ഏറെ താമസിക്കുന്ന മേഖലയിലാണ് കമല ഹാരിസ് കുത്തിവെയ്പെടുത്ത യുണെറ്റഡ് മെഡിക്കല്‍ സെന്റര്‍. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനിടയില്‍ കൂടുതല്‍ വാക്സിന്‍ അവബോധം ആവശ്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം .

2021 ജനുവരി 20നാണ് കമല അമേരിക്കയുടെ ആദ്യത്തെ ബ്ലാക്ക് ഇന്ത്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ വനിതയാണ് കമല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *