ന്യൂഡൽഹി: രാജ്യത്ത് നടന്ന ആകെ കോവിഡ് മരണങ്ങളിൽ 63% വും മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി 1 വെള്ളിയാഴ്ചയാണ് മന്ത്രാലയം വിവരങ്ങൾ പുറത്തുവിട്ടത് .
കണക്കുകൾ പ്രകാരം മഹാരാഷ്ട്ര 49,521, തമിഴ്‌നാട് 12,122, കർണാടക 12,090, ആന്ധ്രാപ്രദേശ് 10,536, ദില്ലി 9,712 എന്നിങ്ങനെയാണ് മരണങ്ങൾ നടന്നത്. ബാക്കി സംസ്ഥാനങ്ങളിൽ എല്ലാം കൂടി 55,013 പേർ മരിച്ചു.
