റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദിയില്‍ നിന്ന്​ ചികിത്സക്കായി നാട്ടിലേക്ക് എത്തിയ മലയാളി വീട്ടിലെത്തിയ​ ഉടന്‍ മരിച്ചു

January 1, 2021 - 2:55 pm

ദമാം: സൗദിയില്‍ നിന്ന്​ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു വന്ന മലയാളി വീട്ടിലെത്തിയ​ ഉടന്‍ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി
മിദ്​ലാജ് ഇബ്രാഹീം ആണ്​ മരിച്ചത്​. ദമാമില്‍ നിന്ന്​ ചാര്‍ട്ടേഡ് വിമാനത്തിൽ നാട്ടിലെത്തുകയായിരുന്നു​.

എയർപോർട്ടിൽ നിന്ന് ഭാര്യ ഷംനയോടൊപ്പമാണ് വീട്ടിലെത്തിയത്. മക്കളെ കണ്ടയുടനെ മരണം സംഭവിക്കുകയായിരുന്നു.

നേരത്തെ വൃക്കരോഗം മൂലം മിദ്​ലാജ് സൗദിയിലെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ പോയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് വീണ്ടും സൗദിയിലേക്ക്​ പോകുകയായിരുന്നു. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പാണ് ഹഫര്‍ അല്‍ബാത്വിനിലെ ഒരു ബഖാലയിലേക്ക് ജോലിയ്ക്കായി തിരിച്ചു പോയത്. അതിനിടെ വൃക്കരോഗം
മൂര്‍ച്ഛിക്കുകയായിരുന്നു . അവശനായതോടെയാണ് ചികിത്സക്ക്​ വേണ്ടി നാട്ടിലേക്ക് തിരിച്ചത്.

മിദ്​ലാജി ൻ്റെ മരണത്തില്‍ ഹാഫര്‍ അല്‍ബാത്വിനിലെ പ്രവാസി സാംസ്കാരിക വേദി അനുശോചനം അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *