റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലവെട്ടി പോസ്റ്റർ പ്രചരിക്കുന്നത്.. ദി പ്രീസ്റ്റിന്റെ പോസ്റ്റർ കോപ്പിയടിയല്ലെന്ന് ഓൾഡ്മാങ്കോസ്

January 5, 2021 - 12:26 pm

നവാഗതനായ ജോബിൻ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിര അണിനിരക്കുന്നു. വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുന്നത്.

വൈദിക വേഷത്തിൽ എത്തുന്ന മമ്മൂക്കയുടെ നായികയായി മഞ്ജു വാര്യർ ആദ്യമായി എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇത് പ്ലീസ് ഉടൻ തിയേറ്ററുകളിലെത്തും എന്ന സൂചന നൽകി സിനിമയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. താടി നീട്ടി കണ്ണടയും തൊപ്പിയും വെച്ചുള്ള ലുക്കിലാണ് മെഗാസ്റ്റാറിനെ പുതിയ പോസ്റ്ററിൽ കാണിച്ചത് .എന്നാൽ പ്രീസ്റ്റ് പോസ്റ്ററിന് പിന്നാലെ ഇത് ഹോളിവുഡ് ചിത്രത്തിന്റ പോസ്റ്ററിൽ നിന്നും കോപ്പിയടിച്ചതാണെന്ന് ആരോപണമുണ്ടാവുകയും ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.

എന്നാൽ ഇതിൻറെ എൻറെ വിശദീകരണവുമായി പോസ്റ്റർ ഒരുക്കിയ ഓൾഡ് മാക്കോസ് ഡിസൈൻ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സത്യാവസ്ഥ ഇവർ അറിയിച്ചത്. ആദ്യത്തേത് ലൊക്കേഷൻ സ്റ്റിൽ . രണ്ടാമത്തേത് ഓൾഡ് മാങ്കോസ് ദി പ്രീസ്റ്റിന് വേണ്ടി ചെയ്ത് പോസ്റ്റർ . മൂന്നാമത്തേത് ഞങ്ങളെക്കാൾ കഷ്ടപ്പെട്ട് മറ്റാരോ ചെയ്ത (തലവെട്ടി പോസ്റ്റർ).കഥ തിരിച്ചാണ് പ്രചരിക്കപ്പെടുന്നത് എന്ന് പറയേണ്ടതില്ലല്ലോ കഥ തിരിച്ചാണ് പ്രചരിക്കപ്പെടുന്നത് എന്ന് പറയേണ്ടതില്ലല്ലോ. അപരൻമാർക്ക് പ്രണാമം എന്നായിരുന്നു അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *